സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉണരുകയാണ്.... വിവരസാങ്കേതികവിദ്യയുടെ യുഗത്തിലേക്ക്......


മാഞ്ഞൂര് ഗവ:ഹൈസ്കൂളിലെ 2008-2009 അധ്യയനവര്‍ഷത്തിലെ തനത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഓണ്‍ലൈന്‍ മാസിക ഇവിടെ തുടങ്ങുന്നു.

മാഞ്ഞൂര്‍ ദേശത്തിലെ ഏക സ്കൂള്‍. മുഴുവന്‍ ഗ്രാമവാസികളുടെയും സ്വപ്നവും പ്രതീക്ഷകളുമായ കുട്ടികള്‍.ഭൗതികസാഹചര്യങ്ങളില്‍ ദരിദ്രമായ വിദ്യാലയം.പ്രതീക്ഷകളില്‍ കുബേരന്‍മാരായവര്‍. അവരുടെ സര്‍ഗാത്മക സൃഷ്ടികള്‍. ക്ളാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായും സ്വതന്ത്രമായും രൂപപ്പെട്ട രചനകള്‍. ഇവിടെ കുട്ടികള്‍ക്ക് സ്വന്തമായി ഒരു കാഴ്ചപ്പാടും അഭിപ്രായവും രൂപപ്പെട്ടു വരുന്നു.ജീവിതത്തോടുള്ള വ്യത്യസ്തവീക്ഷണങ്ങള്‍ സര്‍ഗ്ഗാത്മകസൃഷ്ടികളായി രൂപപ്പെട്ടു. സൃഷ്ടികള്‍ അച്ചടിമഷിയുടെ ബന്ധനത്തിലാക്കുവാന്‍ സാമ്പത്തിക പരിമിതി അനുവദിച്ചില്ല. കുടത്തിലെ ദീപം പോലെ ഈ പ്രതിഭകള്‍ ഇരുന്നാല്‍ പോരല്ലോ?പുറം ലോകം ഈ സൃഷ്ടികള്‍ കാണണം.അപ്പോള്‍ മാത്രമേ അവ പൂര്ണ്ണതയില്‍ എത്തുകയുള്ളൂ. എന്താണു മാര്‍ഗ്ഗം? വിവരസാങ്കേതികവിദ്യയുടെ കാലം. കാലത്തിനനുസരിച്ച് ഒരു മാറ്റം, ഓണ്‍ലൈന്‍ മാഗസിന്‍ എന്ന ചിന്ത അപ്രകാരം ഉടലെടുത്തു. സ്വപ്നപ്രായത്തിലുള്ള ആ ആശയത്തിനു ജീവന്‍ നല്കിയവര് നിരവധിപേര്. നിധിന്‍ ‍സാര്‍,രാധാകൃഷ്ണന്‍ സാര്‍, ഷൈജ ടീച്ചര്‍, പ്രിയ ഹെഡ്മാസ്റ്റര്‍ ശ്രീ. ബേബി സാര്‍, സൃഷ്ടികള്‍ എഴുതിയ പ്രിയപ്പെട്ട കൂട്ടുകാര്‍‍................... നന്ദി.

ഈ മാസിക ലോകം മുഴുവനുമുള്ള സഹൃദയരായ മലയാളികള്‍ക്കായി ഞങ്ങള്‍ സാദരം സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വം

എഡിറ്റര്‍
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറായി നിലകൊള്ളുന്ന മാഞ്ഞൂര് പഞ്ചായത്തിന്റെ ഏതാണ്ട് തെക്കു പടിഞ്ഞാറായി,ചേരമന് പെരുമാളിന്റെ കാലത്തോളം പഴക്കമുള്ളതും, നിറയെ വയലുകളും സസ്യലതാദികളാലും വിസ്ത്രതമായ പ്രദേശത്താണ്‍ "ഗവ:ഹൈസ്ക്കൂള് മാഞ്ഞൂര്‍ " എന്ന ഈ പഞ്ചായത്തിലെ ഏക സര്ക്കാര് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്‍. ഈ സ്കൂള് മാഞ്ഞൂര് പഞ്ചായത്തിലെ വാര്ഡ് 13-ല് നില കൊള്ളുന്നു.

മാഞ്ഞൂര് തെക്കും ഭാഗം ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും നിറഞ്ഞുനില്ക്കുന്ന ഈ ഗ്രാമപ്രദേശം ജനനിബിഡവും കൃഷിയോഗ്യവുമായ സ്ഥലമായിരുന്നതിനാല് വിവിധ തരത്തില് വികസനത്തിന്റെ നാരായവേരുകള് ഇവിടെ പടരുകയുണ്ടായി.ഇതിന്റെ തുടര്ച്ചയെന്നവണ്ണം ആശാന് കളരികളും ഈ പ്രദേശത്ത്‍ നിലവില് വന്നു. ഇവയുടെ തുടര്ച്ചയായിട്ടാണ്‍ ഏതാണ്ട്‍ നൂറ്‍ വര്ഷങ്ങള് മുന്‍പ്‍ 1908-ല് ഈ പ്രദേശത്ത് ഒന്നും രണ്ടും ക്ലാസ്സുകള് അടങ്ങുന്ന പെണ് പള്ളിക്കൂടത്തിനു തുടക്കമിട്ടത്. തുടര്ന്ന്‍ 1912-ല് ഇത് ഗവണ്മെന്റിലേക്ക് കൈമാറുകയും ചെയ്തു. 1913 മുതല് ഇവിടെ ആണ്കുട്ടികള്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. 1919-ല് ഈ സ്കൂളില് IV ക്ലാസ്സ് ആരംഭിച്ചു. 1949-ല് UP സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.തുടര്ന്ന് നാട്ടുകാരുടെ സഹകരണ മനോഭാവത്തിന്റെയും ശ്രമത്തിന്റെയും ഫലമായി 1981-ല് ഈ സ്ക്കൂള് ഒരു ഹൈസ്ക്കൂളായി ഉയര്ത്തി.

ആദ്യകാലത്ത് ഈ പ്രദേശത്തെ കരപ്രമാണിമാരുടെ നിര്ലോഭമായ സഹകരണമാണ്‍ ഇങ്ങനെയൊരു വിദ്യാകേന്ദ്രത്തിന്‍ തുടക്കമിടാന് ഇടയായത്. തുടര്ന്ന് ഉദാരമതികളായ പട്ടേരി കുടുംബക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട കോതകുളവും പരിസരവും വിദ്യാലയത്തിന് സൗജന്യമായി നല്കുകയും ചെയ്തു. സ്വജീവിതം വിദ്യാലയത്തിനും നാടിനും ഉഴിഞ്ഞ് വച്ച ശ്രീമതി സൂസന്ന ടീച്ചറുടെ പ്രവര്ത്തനങ്ങള് സ്കൂളിന്റെ വളര്ച്ചയിലെ നാഴിക കല്ലാണ്. ഹൈസ്കൂള് അനുവദിക്കുന്നതിനും ഫലപ്രാപ്തി ഉണ്ടാകുന്നതിനും ശ്രമങ്ങള് നടത്തിയ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രവര്ത്തനങ്ങള് സ്മരണീയമാണ്‍.

ആഗോളവല്ക്കരണത്തിന്റെയും വിദ്യാഭ്യാസക്കച്ചവടത്തിന്റെയും ഈ കാലഘട്ടത്തില് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിെലെ സര്ക്കാര് സ്കൂളുകള്ക്ക് വികസനം ഒരു സ്വപ്നമായി നിലകൊള്ളുന്നതിന്റെ ദൃഷ്ടാന്തമാണ്‍ മാഞ്ഞൂര് പഞ്ചായത്തിലെ ഏക ഗവ:ഹൈസ്കൂള്. ഒരു ഹൈസ്കൂളിനു വേണ്ട അത്യാവശ്യസൗകര്യങ്ങള് ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഈ സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ ഉയര്ച്ചയും ഈ സ്ക്കൂളില് വിദ്യാര്ത്ഥികളുടെ എണ്ണത്തില് ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.

ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളില് നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങള് ഉരുവിട്ടവര് വിവിധ ഭൂഖണ്ഡങ്ങളില് ചേക്കേറുമ്പോള് വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാന് ഇനിയും പ്രവര്ത്തനങ്ങള് നടത്തേണ്ടിയിരിക്കുന്നു. 1950 കളില് നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങള് പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്‍.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അസകാശമാണ്‍. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചുും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളില്പെട്ടവര് ഉള്പ്പെടെയുള്ള എല്ലാ കുട്ടികള്ക്കും കാലാനുസൃതമായ വിദ്യാഭ്യാസം ഉറപ്പാക്കാന് ആവശ്യമായ പദ്ധതികള് പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാന് കഴിയൂ. അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്‍.

ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനികസംവിധാനങ്ങള് നമ്മുടെ സ്ക്കൂളില് ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തില് സാധാരണക്കാരന്‍ അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാന് നാം ബാധ്യസ്ഥരാണ്‍.

ഉത്ഭവം തേടിയുളള യാത്ര



മാഞ്ഞൂര്‍ സ്കൂളിന്റെ ചരിത്രാന്വേഷണം നടത്തുമ്പോള്‍ പ്രാദേശികമായി "കോതകുളങ്ങര സ്കൂള്‍" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ഉല്പത്തിയെപ്പറ്റിയുള്ള അന്വേഷണം, ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് താമസിച്ചിരുന്ന കോതയും അവരുടെ കുളവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പുരോഗമന ചിന്താഗതിക്കാരനായ വെച്ചൂര്‍ കരയിലെ കൈതാരമഠത്തിലെ പരമേശ്വരന്‍ ഭട്ടതിരി ഏതാണ്ട് 2 നൂറ്റാണ്ടുകള്ക്കു മുന്പ് തന്റെ സ്വതന്ത്ര ചിന്താഗതിയും മറ്റു സമുദായങ്ങളോടുള്ള ആഭിമുഖ്യം മൂലവും സമുദായത്തില്‍ നിന്ന് ഭൃഷ്ടനാവുകയും സ്വദേശം വിട്ട് "മാഞ്ഞൂര്" വന്നെത്തുകയും ചെയ്തു. മാഞ്ഞൂര് അക്കാലത്ത് "ഓലക്കുട" നിര്‍മ്മാണത്തില് പ്രശസ്തിയാര്‍ജ്ജിച്ചതും ബ്രാഹ്മണരുടെ അധിവാസകേന്ദ്രവും ആയിരുന്നു. ഇദ്ദേഹത്തിന്, മാഞ്ഞൂരിലെ മുടിചൂടാമന്നനായി വാണിരുന്ന നെടുമ്പള്ളി നായര്‍ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായ ഭട്ടതിരി മറ്റ് മതങ്ങളോട് ആദരവും ആഭിമുഖ്യവും കാണിക്കുകയും ക്രിസ്തുമത വിശ്വാസത്തില്‍ ആകൃഷ്ടനാവുകയും ഇത് ക്രിസ്തുമത സ്വീകരണത്തിന് ഇടയാക്കുകയും ചെയ്തു. ഇത് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കുന്നതിനു ഇടയാക്കി.ക്ഷേത്രത്തില്‍നിന്നും പുറത്താക്കപ്പെട്ട ഭട്ടതിരി, തന്റെ താങ്ങും തണലുമായ നെടുമ്പള്ളി തറവാട്ടിലെ കുട്ടച്ചാരെ സമീപിക്കുകയും, കുട്ടച്ചാര്‍ ഒരു പുരയിടത്തില് പുര വച്ചു താമസിപ്പിച്ചു. ഭട്ടതിരി താമസിച്ചിരുന്നതുകൊണ്ട് ആ പുരയിടത്തിനു "പട്ടേരി പറമ്പ് " എന്ന് പേരിടുകയും ചെയ്തു.പട്ടേരിയില്‍ താമസിച്ചിരുന്നതിനു ശേഷം അദ്ദേഹം ശൂദ്ര കുടുംബത്തില്‍ നിന്ന് സുന്ദരിയും സുശീലയുമായ "കോതയമ്മ" എന്ന സ്ത്രീയെ വിവാഹം ചെയ്തു.

ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് ഭട്ടതിരിക്കും ഭാര്യക്കും ക്ഷേത്രം വക ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അമ്പലക്കുളത്തിലെ കുളി നിരോധിക്കുകയും ചെയ്തു. തന്‍നിമിത്തം ഭട്ടതിരി തന്റെ വീടിന്റെ വടക്കു വശത്തായി സ്വന്തമായി 1/4 ചതുരശ്ര ഹെക്ടര്‍ വിസ്തീര്‍ണ്ണവും 8 മീറ്റര്‍ ആഴവുമുള്ള ഒരു കുളം കുഴിപ്പിക്കുകയും അത് കേതകുളം എന്നറിയപ്പെടുകയും ചെയ്തു. ഈ കുളത്തിന്റെ കരയിലാണു 1908 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്രകാരം കോതകുളത്തിന്റെ കരയിലുള്ള സ്കൂള് എന്ന നിലയിലാണ് കോതകുളങ്ങര സകൂള്‍ എന്ന് അറിയപ്പെടുന്നത്. പിന്നീട് 1947 ല് ഈ കുളം നികത്തപ്പെട്ടു. വിശാലസുന്ദരമായ ഈ കുളത്തിനു തെക്കു വശത്തായി ഒരു വലിയ ഗുഹയും ഉണ്ടായിരുന്നു. കാലക്രമത്തില്‍ ഇത് നികന്നു പോവുകയും ചെയ്തു. ഇന്നും കോതകുളത്തിന്റെ 3 വശങ്ങളിലുമായിട്ടാണ് നമ്മുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ഭട്ടതിരിയുടെയും കോതയമ്മയുടെയും രണ്ടു പുത്രന്മാരുടെ സന്തതിപരമ്പരകളാണു ഇന്നും സ്കൂളിന്റെ സമീപത്തായി താമസിക്കുന്നത്.
I convey my gratitude to the students and teachers for the new venture of ‘online magazine’ published as the part of ‘Each one launch one’ programme constituted by the department of education. The present century is the age of knowledge and advanced technologies. However Govt high school manjoor reveals their creative activities through ‘blog’ on internet…………… …………… www. Ghsmanjoor.co.cc
A M baby
HM, GHSS MANJOOR
ദയവായി നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കുറിക്കുക.